11.2.2019നു, തിങ്കളാഴ്ച ഉച്ചക്ക് 2:00 മണിക്ക് ജില്ലാ സംയോജിത പദ്ധതിയായ ജല രക്ഷ ജീവ രക്ഷ (ബ്ലൂ ആർമി related)പദ്ധതിയുടെ ജില്ലാ തല ഉൽഘാടനം തൃശൂർ ടൌൺ ഹാളിൽ വെച്ച് നടക്കുന്നതാണ്.
അതിനോടനുബന്ധിച്ചു അന്നേ ദിവസം 2:00 മണിക്ക് വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരു പങ്കെടുക്കുന്ന ഈ പരിപാടിയുടെ പ്രാരംഭമായി തൃശൂർ റൗണ്ടിലെ സ്വപ്ന തീയറ്റർ ബസ് സ്റ്റോപ്പിന് സമീപത്തു നിന്നും തൃശൂർ ടൌൺ ഹാളിലേക്ക് ഒരു റാലി സംഘടിപ്പിക്കുന്നതാണ്. ഈ റാലിയിൽ തൃശൂർ കോർപ്പറേഷൻ പരിധിയിലെ എല്ലാ വിദ്യാലയങ്ങളിലെയും (ഗവൺമെൻറ് & എയ്ഡഡ് , എൽ പി / യു പി / എച് എസ് / എച് എസ് എസ് ) ബ്ലൂ ആർമി യൂണിറ്റിലെ എല്ലാ വിദ്യാർത്ഥികളും അതാത് സ്കൂളുകളിലെ ബ്ലൂ ആർമി കോഓർഡിനേറ്റർ മാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അന്ന് 2:00 മണിക്ക് സ്വപ്ന തിയറ്റർ ബസ് സ്റ്റോപ്പിൽ എത്തിച്ചേരേണ്ടതാണ് .
ഇതിനു പുറമെ തൃശൂർ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും ബ്ലൂ ആർമി കോഓർഡിനേറ്റർ മാർ പ്രസ്തുത റാലിയിലും തുടർന്നു ടൌൺ ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിലും കൃത്യം രണ്ടു മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ്.
വിദ്യാർത്ഥികൾ സ്കൂൾ യൂണിഫോം, ധരിച്ചു തന്നെ എത്തേണ്ടതാണ്.
|